കെ. കൃഷ്ണൻ
ആര്യാട് കാരിക്കുഴി വീട്ടിൽ ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു.പുന്നപ്ര-വയലാർസമരത്തിൽ ആറാട്ടുവഴി ക്യാമ്പ് കേന്ദ്രമാക്കിയാണ് സമര പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വി.കെ. വിശ്വനാഥന്റെ നേതൃത്തിലുള്ള വിരുശ്ശേരിക്യാമ്പിൽ കൃഷ്ണന്റെ ചുമതല ഭക്ഷ്യസാധനങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കലായിരുന്നു. കോമളപുരം പാലം പൊളിക്കുന്നതിൽ പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴയിലേക്കു പോയ പ്രകടനത്തിൽ പങ്കെടുത്തു. ക്യാമ്പ് പിരിച്ചുവിട്ടപ്പോൾ വീട്ടിൽവന്നു. പൊലീസിന്റെ നിരന്തരമായ ശല്യംമൂലം ഒളിവിൽപ്പോയി. പിടികൊടുക്കാതെ 1946 ഒക്ടോബർ 30 മുതൽ 1947 ആഗസ്റ്റ് 20 വരെ ഒളിവിൽ കഴിഞ്ഞു. സജീവരാഷ്ട്രീയത്തിൽ തുടർന്നു. 1971-ന് അന്തരിച്ചു.ഭാര്യ: കൊച്ചുപാറു. മക്കൾ: ശാന്ത, ശിവദാസ്, സത്യഭാമ, വിലാസിനി.

