സാറാമ്മ ചാക്കോ
ക്യാപ്റ്റൻ ചാക്കോയുടെ ഭാര്യയായിരുന്നു സാറാമ്മ. ക്യാപ്റ്റൻ ചാക്കോയെ അറസ്റ്റ് ചെയ്തതോടൊപ്പം സാറാമ്മയേയും അറസ്റ്റ് ചെയ്തു. രണ്ടുമാസവും ആറുദിവസവും കഴിഞ്ഞാണ് സബ് ജയിലിൽ നിന്നു പുറത്തുവന്നത്. അപ്പോൾ മക്കൾ മൂന്നുപേരും അനാഥാലയത്തിലായിരുന്നു. അമ്മയും മക്കളുംകൂടി ചങ്ങനാശ്ശേരിയിലേക്കു താമസം മാറ്റി. 12 വയസുള്ള മകൻ അരുളപ്പനും 3 വയസുകാരൻ അനുജൻ സ്കറിയയും ആലപ്പുഴ-കോട്ടയം ബോട്ടുകളിൽ പാട്ടുപാടാൻ പോകുമായിരുന്നു. കുടുംബ ചെലവിനുള്ള പണം ഇങ്ങനെയാണു സമ്പാദിച്ചിരുന്നത്. അതിനിടയിൽ ഒരു സോഡാ ഫാക്ടറിയിൽ പണിയും കിട്ടി. ഇളയ മകൾ കരോളിന്റെ വിവാഹം റ്റി.വി. തോമസ് മുൻകൈയെടുത്തു നടത്തി. ചാക്കോ ജയിൽ മോചിതനായതിനുശേഷമാണ് ആലപ്പുഴയിലേക്കു താമസം മാറ്റിയത്. അരുളപ്പൻ സിഐറ്റിയു മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനാണ്.ചാക്കോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രക്തസാക്ഷി പത്രോസിന്റെ മകൾ സ്റ്റെല്ലയെയാണ് അരുളപ്പൻ വിവാഹം ചെയ്തത്. പാർടിയാണു വിവാഹം നടത്തിയത്. മരണം വരെ സാറാമ്മ രക്തസാക്ഷി വാരാചരണത്തിൽ പങ്കെടുക്കുമായിരുന്നു. എല്ലാവരും സാറാമ്മയെ വിളിക്കുക പുന്നപ്ര അമ്മാമ്മ എന്നായിരുന്നു.