പി.ആർ.നാരായണൻ
ആര്യാട് പശനമ്പാലത്ത് വെളി വീട്ടില്‍ രാമന്റെയും കഞ്ചാരുവിന്റെയും മകനായി 1919-ൽ ജനിച്ചു.എംപയര്‍ കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. ഫാക്ടറി കമ്മറ്റി അംഗമായിരുന്നു. കൈതവളപ്പ് ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നുപ്രവര്ത്തനങ്ങൾ നടത്തിയിരുന്നത്. കൊമ്മാടി കലുങ്ക് പൊളിയ്ക്കല്‍ കേസുമായി ബന്ധപ്പെട്ട് പട്ടന്റെ വെളിയിൽ കണ്ടൻകുട്ടിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. അവിടെ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 10 മാസം പി.എ. സോളമനോടൊപ്പം ജയിൽവാസം അനുഭവിച്ചു. 2005 ഒക്ടേബര് 13-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുശീലന്, സതീശന്, വിജയമോഹനന്‍, ജയമോഹനന്, പുഷ്പരാധ, അനുരാധ.