പളനി
ആര്യാട് കളങ്ങര വീട്ടിൽ നാരായണന്റെയും പാറുവിന്റെയും മകനായി 1925-ൽ ജനിച്ചു. പിഎൽ കമ്പനിയിലെ തൊഴിലാളിയായിരുന്നു. കൈതവളപ്പിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ടെലിഫോൺ കമ്പി മുറിക്കൽ, കലുങ്ക് പൊളിക്കൽ എന്നീ കേസുകളിൽ പ്രതിയായി. ദീർഘകാലം ഒളിവിലായിരുന്നു. ഭാര്യ:പാർവതി. മക്കൾ:സുരേന്ദ്രൻ,രവീന്ദ്രൻ,സുഭാഷിണി, സുധർമ.

