പാപ്പി ഗോപാലന്
ആര്യാട് പാണംതയ്യില്‍ വീട്ടിൽ 1910-ൽ പാപ്പിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. ഡാറാസ്മെയിൽ കമ്പനി തൊഴിലാളിയായിരുന്നു. ഫാക്ടറി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിൽ പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. വാറണ്ട് ഉള്ളതുകൊണ്ട് കൊല്ലം കളികൊല്ലൂരിൽ ഒരു വർഷം ഒളിവിൽപോയി. കശുവണ്ടി തൊഴിലാളികൾക്കിടയിൽ എം.എൻ. ഗോവിന്ദൻനായരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചു. കേസ് പിൻവലിച്ചപ്പോൾ തിരിച്ചുവന്നു. കമ്പനികൾ ജോലി നൽകാൻ തയ്യാറായില്ല. അവസാനം കെ.കെ. കുഞ്ഞന്റെ ശുപാർശ പ്രകാരം കുളത്തിങ്കൽ പോത്തൻ ജോലി നൽകി. 1991 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ശ്യാമള, രാധാമണി.