ക്ലെമൻറ് കിഴക്കേവെളി
പുന്നപ്ര പഞ്ചായത്ത് നാലാം വാർഡ് പനച്ചിക്കൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. മത്സ്യത്തൊഴിലാളി. പുന്നപ്രയിലെ തീവയ്പ്പു കേസിൽ പ്രതിയായിരുന്നു. 1947 ജനുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ ഒരുകൊല്ലം വിചാരണ തടവുകാരനായും മൂന്നുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷിക്കപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി. മർദ്ദനത്തിൽ കൈയുടെ ചെറുവിരൽ ഒടിഞ്ഞുപോയി. ആരോഗ്യം നശിച്ച് ശയ്യാവലംബനായ ക്ലമന്റ് 1950-ലാണ് ജയിൽ മോചിതനായത്. 1965-ൽ അന്തരിച്ചു.

