സദാനന്ദന് ഭാഗവതർ
ആര്യാട് ഇളങ്ങുമഠം വെളിവീട്ടില്‍ കൊച്ചുകുഞ്ഞിന്റെയും സരളയുടേയും മകനായി ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് അംഗമായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി ഒളിവിൽ പോയെങ്കിലും പിടിക്കപ്പെട്ടു. മർദ്ദനമേറ്റു. തടവുശിക്ഷ അനുഭവിച്ചു.1947-നു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചു.മക്കള്‍: പങ്കജക്ഷന്‍, വിജയകുമാരി, ഉമയമ്മ, അനില്‍കുമാര്‍, സന്തോഷ്.

