എം.കെ. സത്യപാലന്
ആര്യാട് കോമളപുരം കോട്ടുങ്കല്‍ വീട്ടിൽ 1923 മെയ് 7-ന് കുഞ്ഞച്ചന്റെ മകനായി ജനനം. ആസ്പിന്‍വാൾ കമ്പനി തൊഴിലാളിയായിരുന്നു. കയര്‍ തൊഴിലാളി ട്രേഡ് യൂണിയനിലെ വാളന്റിയര്‍ ക്യാപ്റ്റനായിരുന്നു. കോമളപുരം പാലം പൊളിക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തു. കുട്ടപാച്ചു, ചക്രപാണി എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു. കയര്‍ത്തൊഴിലാളി പണിമുടക്ക്, തൊഴിലാളി മാർച്ച് തുടങ്ങിയ സമര പരിപാടികള്‍ക്കും നേതൃത്വനിരയിൽ നിന്നു.1946 മുതൽ 2 വര്‍ഷവും 6 മാസവും കുമരകം, കടത്തുരത്തി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവില്‍ കഴിഞ്ഞു. ഒളിവു ജീവിതത്തിനുശേഷവും സജീവമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടു.

