തങ്കപ്പന്
ആര്യാട് മടയാം തോട്ടുങ്കല്‍ വീട്ടിൽകുഞ്ഞച്ചന്റെയും കുഞ്ഞുമക്കിയുടേയും മകനായി 1922 ജനുവരി 16-ൽ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പി.ഇ 7/1122 കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന്1946 ഒക്ടോബര്‍ മുതല്‍ 8 മാസം പി.കെ. ചന്ദ്രാനന്ദനൊപ്പം പുത്തനങ്ങാടിയില്‍ ഒളിവില്‍ കഴിഞ്ഞു. പാർട്ടി ഭിന്നിപ്പിനുശേഷം സിപിഐ(എം)ന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 1994 ജനുവരി 26-ന് അന്തരിച്ചു. ഭാര്യ:പ്രഭാവതി. മക്കൾ:മോഹനന്, പുഷ്പവല്ലി, പ്രസന്ന.

