എം.വി. ജോണ്‍
പുന്നപ്ര തെക്ക് മണ്ണാപറമ്പില്‍ വീട്ടിൽ വൈസ്യന്റെ മകനായി 1913-ൽ ജനനം. മെഴുകുതിരി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു. 33-ാം വയസ്സില്‍ പാര്‍ട്ടിയിൽ സജീവമായി പ്രവർത്തിച്ചു. പുന്നപ്ര-വയലാർ സമരകാലത്ത് പനച്ചുവട് ക്യാമ്പിന്റെ സംഘാടകരിൽ ഒരാളായിരുന്നു. പൊലീസ് ആക്രമണത്തിനുശേഷം അറസ്റ്റ് വാറണ്ട് ഉണ്ടായതിനെത്തുടർന്ന് തമിഴ്നാട് ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1996 സെപ്തംബർ 21-ന് അന്തരിച്ചു. ഭാര്യ: മിറയാമ്മ ജോണ്‍. മക്കള്‍: ആന്റണി. എം.ജെ, പോള്‍.എം.ജെ, ജെസ്റ്റിൻ.എം.ജെ, ജോബ്. എം.ജെ, ബെന്നി. എം.ജെ, അനിത. എം.ജെ, ആനി. എം.ജെ, ലാല്‍ ജോണ്‍.

