കിട്ടന് ഭാസ്ക്കരന്‍
പുന്നപ്ര പറവൂര്‍ അറവുകാട് വെളിയില്‍ കിട്ടന്റെയും ചിക്കിയുടെയും മകനായി 1919-ല്‍ ജനിച്ചു. ജോർജ് പീറ്റർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. സ്റ്റെൻസിലിംഗ് ആയിരുന്നു തൊഴിൽ. യൂണിയൻ പ്രവർത്തകനായി. പനയ്ക്കൽ ക്യാമ്പിൽ വോളണ്ടിയറുമായി. എച്ച്.കെ. ചക്രപാണി ആയിരുന്നു ക്യാപ്റ്റൻ. മറ്റു ക്യാമ്പുകളിൽ നിന്നെത്തിയ വോളണ്ടിയർമാരോടൊപ്പം ജാഥയായി പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പനമൈതനാത്തു കേന്ദ്രീകരിച്ചു. മൂന്നു മണിക്കായിരുന്നു പൊലീസ് ക്യാമ്പ് ആക്രമണവും വെടിവയ്പ്പും. കിട്ടൻ ഭാസ്കരനു വെടിയേൽക്കുകയും മരിച്ചതുപോലെ കിടക്കുകയും ചെയ്തു. പിന്നീട് അവിടെനിന്നും നിരങ്ങി ഇഴഞ്ഞുനീങ്ങി രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയി. പൊലീസ് ഭാസ്കരന്റെ വീട് റെയ്ഡ് ചെയ്ത് പത്തായം ഉൾപ്പെടെ എല്ലാം നശിപ്പിച്ചു