പീറ്റര്‍ മൈക്കിള്‍
പുന്നപ്ര ചെറുവള്ളിക്കാട് വാടക്കല്‍ വീട്ടില്‍ പീറ്ററിന്റെയും മാർഗ്രേറ്റിന്റെയും മകനായി 1926-ൽ ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ. 20-ാമത്തെ വയസിലാണു പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ നെറ്റിയിലും ഇടതുമുട്ടിലും മുറിവുകളുണ്ടായി. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് കൊച്ചി പ്രദേശത്തു കണ്ടകടവിൽ രണ്ടുമാസം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് വി.എസ്. അച്യുതാനന്ദനോടൊപ്പം ബന്ധപ്പെട്ടു പ്രവർത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടുമാസം എറണാകുളം സബ് ജയിലിൽ തടങ്കലിലായി. തുടർന്നു 13 മാസം ആലപ്പുഴ സബ് ജയിലിൽ കഴിഞ്ഞു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. മക്കള്‍: സൂസി, മേരിഗ്രേസ്, കൊച്ചുത്രേസ്യാ, പീറ്റര്‍.