ശങ്കരൻ പത്മനാഭൻ
പുന്നപ്ര തെക്ക് പുത്തന്‍വെളി വീട്ടില്‍ 1887-ൽ ജനിച്ചു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. മർദ്ദനത്തെത്തുടർന്നു സമരപങ്കാളിത്തത്തിൽ ചോർച്ചയുണ്ടായതു മനസിലാക്കി കൃഷ്ണപിള്ള ബോംബെ കമ്പനി പിക്കറ്റ് ചെയ്യുന്നതിനു നിർദ്ദേശിച്ചു. പിക്കറ്റിംഗിനെ തുടർന്ന് എസ്.സി.12/116 നമ്പർ കേസിൽ പത്മനാഭൻ അറസ്റ്റിലായി. 18 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 59-ാം വയസ്സില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കുകയുണ്ടായി. പട്ടാളത്തിൽ നിന്നും രക്ഷപ്പെടാനായി ജലാശയത്തിൽ ചാടുകയും പട്ടാളക്കാരുടെ ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. ക്രൂരമർദ്ദനം രോഗബാധിതനാക്കി. ഭാര്യ: കൊച്ചുപാറു. മക്കൾ: പ്രകാശൻ, വത്സല, ബിന്ദുജ, ബിനോജ്.