ശങ്കരന് ശങ്കുണ്ണി
പുന്നപ്ര പറവൂര്‍ കന്നിട്ടയില്‍ വീട്ടില്‍ 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയര്‍ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 44-ാം പ്രതിയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. രണ്ടു മുട്ടുകാലിന്റെയും താഴെയായി മുറിവേറ്റിരുന്നു. പി.ഇ.9/122 നമ്പർ കേസിൽ അറസ്റ്റിലായി. ആറുമാസം ആലപ്പുഴ ലോക്കപ്പിലും ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.