ഒ.കെ. വാസു
ആര്യാട് കുന്നുകുഴിയില്‍ കുഞ്ഞന്റെയും കായിയുടെയും മകനായി 1924 ജൂലൈ 11-ന് കര്‍ഷക കുടുംബത്തില്‍ ജനനം. കയര്‍പായ നെയ്ത്തായിരുന്നു തൊഴില്‍. യൂണിയന് മനേജിംഗ് കമ്മറ്റി അംഗമായും ബോംബെ കമ്പനിയിലെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊമ്മാടി കാഴ്ചയില്‍ ക്യാമ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും 3 മാസക്കാലം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. അമ്പലപ്പുഴ താലൂക്കിൽ നടമാടിയിരുന്ന പോലീസ് മര്‍ദ്ദനങ്ങളിൽ പ്രതിഷേധിച്ച് തിരു-കൊച്ചി നിയമസഭയിലെ പ്രതിഷേധത്തിൽ പങ്കാളിയായി. പ്രഭാകരന്, ഏലിയാമ്മ, മേരി എന്നിവര്‍ ഈ പ്രതിഷേധത്തില്‍ വാസുവിനൊപ്പമുണ്ടായിരുന്നു.തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചു.

