എം. കൃഷ്ണൻ
പുന്നപ്ര പറവൂർ മംഗലത്തു വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. എസ്.സി.4/123 നമ്പർ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ ലോക്കപ്പിലും അഞ്ചുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി തടവുശിക്ഷ അനുഭവിച്ചു. 1967-ൽ അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ.