പുരുഷോത്തമൻ
പുന്നപ്രയിലെ സമരസേനാനിയായിരുന്ന പുരുഷോത്തമൻ പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെട്ട് കൊട്ടാരക്കരയിൽ ഒളിവിൽ പോയി. ഇടയ്ക്കു നാട്ടിലെത്തി തിരിച്ചുപോകുന്ന പുരുഷോത്തമനെ ഒറ്റുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയാക്കി. സ്പെഷ്യൽ കോടതി ആറുവർഷത്തെ ജയിൽശിക്ഷ വിധിച്ചു. മക്കൾ: പുഷ്കരൻ, പുഷ്പ, സുന്ദരൻ, ആനന്ദവല്ലി, ഉണ്ണി, പുഷ്പരാജൻ.

