കെ.കെ. കരുണാകരൻ
പുന്നപ്ര തെക്ക് കളർകോട് കത്തനാരുവളപ്പിൽ കണ്ണന്റെ മകനായി 1916-ൽ ജനിച്ചു. അമ്മാവൻ ബാവ. രണ്ടാംക്ലാസുവരെ വിദ്യാഭ്യാസം. എക്സ് സർവ്വീസ് മാൻ ആയിരുന്നു. താമസം പിന്നീട് ആലപ്പുഴ പഴവീട് പാമ്പിരിപറപ്പിലേക്കു മാറ്റി. ക്യാമ്പിലെ പരിശീലകനായിരുന്നു. പൊലീസ് ക്യാമ്പ് ആക്രമണത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽവാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. രാജ്യം താമ്രപത്രം നൽകി ആദരിച്ചു.