കുഞ്ഞു പുരുഷോത്തമൻ
ആലപ്പുഴ വടക്ക് ആര്യാട് തെക്ക് കൈതവളപ്പിൽ വീട്ടിൽ ജനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. പണിമുടക്ക് ജാഥക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റു. ആറുമാസം തടവുശിക്ഷ ജയിൽ ആശുപത്രിയിലും ലോക്കപ്പിലുമായി കഴിഞ്ഞു. സ്വാതന്ത്ര്യസമര സേനാനിക്കുള്ള പെൻഷൻ ലഭിച്ചിരുന്നു. 1997 ഏപ്രിൽ 14-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: നിർമ്മലാദേവി, ഭുവനേശ്വരിദേവി, ശ്രീദേവി

