കെ.എം. ചെല്ലപ്പൻ
ആലപ്പുഴ വടക്ക് ആര്യാട് തെക്ക് അവലൂക്കുന്ന് പുതുവൽ വെളിയിൽ വീട്ടിൽ ജനനം. എമ്പയർ കമ്പനി തൊഴിലാളിയായിരുന്നു. കയർ തൊഴിലാളി യൂണിയനിൽ അംഗമായിരുന്ന ചെല്ലപ്പൻ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒന്നരവർഷം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കോമളപുരം ലോക്കൽ കമ്മിറ്റി അംഗവും സിഐറ്റിയു കൺവീനറുമായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ഓമന, സുജാത, സുദർശനൻ, ശോഭിൻ, ലൈന, ബീനാകുമാരി, സുധർമ്മ.