ആന്ദ്രയോസ് ഗ്രിഗറി
പുന്നപ്ര പഞ്ചായത്ത് ഏഴാം വാർഡിൽ കാക്കിരിയിൽ വീട്ടിൽ ആന്ദ്രയോസിന്റെ മകനായി ജനനം. കയർ തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകൻ, കമ്മ്യൂണിസ്റ്റ് പാർടി അംഗം എന്നീ നിലകളിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകാലിനും മുഖത്തും വെടിയേറ്റു. അറസ്റ്റിലായി ജയിൽ ആശുപത്രിയിൽ ചികിത്സയിലായി. പിന്നീട് ജയിലേക്കു മാറ്റിയതുമുതൽ ക്രൂരമർദ്ദനമുറകളാണു നേരിടേണ്ടി വന്നത്. അനാരോഗ്യംമൂലം ജയിൽമോചിതനായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ ബിയാട്രീസും സമരസേനാനിയെന്ന നിലയിൽ നാട്ടിൽ വലിയ അംഗീകാരം നേടിയിരുന്നു. മക്കൾ: പീറ്റർ, ജോസഫ്, ജോർജ്ജ്, ജേക്കബ്ബ്, മേരി, സിസിലി.