ഓളോതറ സുകുമാരൻ
പറവൂർ ഓളോതറ കൃഷ്ണന്റെ മകനായി ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ.48/22 നമ്പർ കേസിൽ 28-ാം പ്രതിയായി.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് സുകുമാരൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 28-ാം പ്രതിയായി.തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.സെൻട്രൽ ജയിലിൽ തടവിലായി.

