എഫ്. തോമസ്
പുന്നപ്ര തോറത്തുവീട്ടിൽ ഫ്രാൻസിസിന്റെ മകനായി 1907-ൽ ജനിച്ചു. കണ്ണമാലി തോമ എന്നും അറിയപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു.48/22 നമ്പർ കേസിൽ 47-ാം പ്രതിയായി.മുതലാളിമാർ കള്ളക്കേസിൽ കുടുക്കി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മർദ്ദിച്ച് നിശബ്ദരാക്കുകയെന്ന തന്ത്രമായിരുന്നു അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്യുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു. ആക്ടിംഗ് സെക്രട്ടറി കെ.എസ്. ബെന്നിന്റെ നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസുകൾ വളഞ്ഞു തീയിട്ടു. മുതലാളിമാർ ഓടി രക്ഷപ്പെട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഇപ്പോലിഞ്ഞിനെ ഓടിച്ചിട്ടു മർദ്ദിച്ചു. കൂടങ്ങൾക്കു തീയിട്ടു. തൊഴിലാളികൾ രണ്ടായി പിരിഞ്ഞ് മുതലാളിമാരുടെ വീടുകൾ ആക്രമിച്ചു. ചിലവ തീയിട്ടു. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ 19-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സെഷൻസ് കോടതി രണ്ടരവർഷം കഠിനതടവിനു ശിക്ഷിച്ചു.