വി. പങ്കജാക്ഷൻ
പുന്നപ്ര അയ്യൻപറമ്പിൽ വാവയുടെ മകനായി ജനനം. മത്സ്യത്തൊഴിലാളി.യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയൊച്ച നിന്നപ്പോൾ നിരങ്ങി തെക്കു വശത്തോട്ടു മാറി തെക്കോട്ടോടി. ചള്ളി ചക്രപാണിയും റൗഡിസംഘവും പിടികൂടി രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു. പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. അവിടെയും മർദ്ദനം തുടർന്നു. 48/22 നമ്പർ കേസിൽ 84-ാം പ്രതിയായി.തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.