ഒ. പീറ്റർ
പുന്നപ്ര കുന്നേൽ വീട്ടിൽ ഔസേപ്പിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളി. കൂടംതീവയ്പ്പ് കേസിൽ 3-ാം പ്രതിയായിരുന്നു. ഈ കേസിൽ അഞ്ചുവർഷവും ആറുമാസവും കഠിനതടവും അഞ്ഞൂറ് രൂപ പിഴയും. പിഴയൊടുക്കാതെ വന്നപ്പോൾ വീണ്ടും ആറുമാസം തടവിനു ശിക്ഷിച്ചു.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലും പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് പീറ്റർ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 52-ാം പ്രതിയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി.