പി. കേശവൻ
പുന്നപ്ര തെക്കേപറമ്പിൽ വീട്ടിൽ പപ്പന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായിരുന്നു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് കേശവൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 34-ാം പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി.