കൃഷ്ണൻകുഞ്ഞ്
പുന്നപ്ര രണ്ടുതയ്യിൽ വീട്ടിൽ കേശവന്റെ മകനായി
ജനനം. ചെത്തു തൊഴിലാളിയും യൂണിയൻ ജനറൽ
സെക്രട്ടറിയും ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തിൽ നേതൃത്വം നൽകി. പുന്നപ്ര, പറവൂർ
പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് കൃഷ്ണൻകുഞ്ഞ്
പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ
കിഴക്കുവശത്തു വന്നുചേർന്നു. ജാഥകൾ ഒരേസമയം
ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. വെടിവയ്പ്പിൽ
നിന്നു രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 31-ാം പ്രതിയായി
അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽപ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.
ദീർഘകാലം കഠിതടവിനു ശിക്ഷിച്ചു.

