ഫ്രാൻസിസ് ജോൺ
പുന്നപ്ര കുടിൽശേരി വീട്ടിൽ ഫ്രാൻസിസിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് ജോൺ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു
വന്നുചേർന്നു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 49-ാം പ്രതിയായി. സെൻട്രൽ ജയിലിൽതടവിലായി. അതിക്രൂരമായ മർദ്ദനത്തിനിരയായി.ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.

