കിട്ടൻ കുഞ്ഞുമാധവൻ
പുന്നപ്ര പുത്തൻ മഠത്തിൽവെളിയിൽ വീട്ടിൽ കിട്ടന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് കുഞ്ഞുമാധവൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി.സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 46-ാം പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി. അതിക്രൂരമായ മർദ്ദനത്തിനിരയായി. ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.