എൻ. ദാമോദരപിള്ള
പുന്നപ്ര വലിയപറമ്പ് വീട്ടിൽ നാരായണപിള്ളയുടെ മകനായി ജനനം. കന്നിട്ട തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് ദാമോദരപിള്ള പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.48/22 നമ്പർ കേസിൽ 55-ാം പ്രതിയായി അറസ്റ്റിലായി. സെൻട്രൽ ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.

