പൗലോസ് ഫ്രഞ്ച്
പുന്നപ്ര തൈപ്പറമ്പ് വീട്ടിൽ പൗലോസിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന ഗോപാലപിള്ള എന്ന പൊലീസുകാരനെ കുന്തംകൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നതായിരുന്നു പ്രധാന കുറ്റം. 48/22 നമ്പർ കേസിൽ 22-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. മരണംവരെ തൂക്കിലേറ്റുവാൻ ശിക്ഷവിധിച്ചു. പിന്നീട് വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പൊലീസ് ക്യാമ്പ് ആക്രമണത്തിലേക്കു നയിച്ച പുന്നപ്ര കൂടം തീവയ്പ്പ് കേസിലും പ്രതിയായിരുന്നു. ഈ കേസിൽ അഞ്ചുവർഷവും ഏഴുമാസവും ശിക്ഷിച്ചിരുന്നു. ഫ്രഞ്ച് ആജാനുബാഹുവായതുകൊണ്ട് ഫ്രഞ്ചിനെ ക്രൂരമായ മർദ്ദനത്തിനു വിധേയനാക്കി. 1954-ൽ ജയിൽ മോചിതനായി. രാജ്യം താമ്രപത്രം നൽകി ആദരിച്ചു.

