സി. അച്ചോ
പുന്നപ്ര ചുക്കുങ്കൽ വീട്ടിൽ ചാക്കോയുടെ മകനായി ജനനം. മത്സ്യത്തൊഴിലാളി ആയിരുന്നു. 48/22 നമ്പർകേസിൽ 26-ാം പ്രതിയായി. കൂടം തീവയ്പ്പ് കേസിൽ 9-ാം പ്രതിയായി. ഒക്ടോബർ 23-ലെ പൊലീസ് ക്യാമ്പ് ആക്രമണത്തിലും പങ്കെടുത്തു. ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. നാലുവർഷം കഠിനതടവിനുതിരുവനന്തപുരം സെൻട്രൽ ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. 1954 അവസാനം പട്ടം സർക്കാരുമായി കമ്മ്യൂണിസ്റ്റ് പാർടി ഉണ്ടാക്കിയ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ ജയിൽ മോചിതനായി.

