ഇട്ടിയിൽ ദാമോദരൻ
കാട്ടൂർ മൊഴി മുട്ടത്തെ വീട്ടിലായിരുന്നു ഇട്ടിയിൽ ദാമോദരൻ ജനിച്ചത്. കാട്ടൂർ പള്ളിക്ക് പടിഞ്ഞാറു വശത്തു നടന്ന വെടിവെപ്പിൽ തുടയ്ക്കു വെടിയേറ്റ് ഇടതു കാലിന് സ്വാധീനക്കുറവ് സംഭവിച്ചു. അതുകൊണ്ട് നടക്കുമ്പോൾ മുടന്ത് ഉണ്ടായിരുന്നു. എങ്കിലും വള്ളത്തിൽ തണ്ടുവലിക്കാൻ പോകുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഭജനത്തിനു ശേഷം സിപിഐ(എം)ൽ സജീവ പ്രവർത്തകനായിരുന്നു. അവിവാഹിതനായ ദാമോദരൻ 1977-ൽ കടലിൽ പോയി തിരിച്ചുവന്നപ്പോൾ ഹൃദയസ്തഭനംമൂലം അന്തരിച്ചു.

