കെ.എസ്. ദാമോദരൻ
അരൂർ പഞ്ചായത്തിൽ 1930-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. വയലാർ സമരത്തിൽ പങ്കെടുത്തു. ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്ത് ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐറ്റിയുസി) സെക്രട്ടറിയായി 35 വർഷം പ്രവർത്തിച്ചു. യൂണിയന്റെ ജില്ലാ ട്രഷറർ ആയിരുന്നു. സിപിഐ അരൂർ മണ്ഡലം സെക്രട്ടറി, ചേർത്തല കയർ മാറ്റ് & മാറ്റിംഗ്സ് സഹകരണ സംഘം, ഒഴുവ സഹകരണ സംഘം എന്നിവയിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 സെപ്തംബർ 16-ന് അന്തരിച്ചു.