കെ. ദാമോദരന്
കലവൂർ തൈപ്പറമ്പിൽ വീട്ടിൽ 1912-ൽ ജനനം. കയർ തൊഴിലാളിയായിരുന്നു.1938-ലെ സമരകാലത്ത് ആലപ്പുഴയിലെ ലാത്തിച്ചാർജ്ജിലും വെടിവയ്പ്പിലും പ്രതിഷേധിച്ച് മുഹമ്മയിൽ കടകമ്പോളങ്ങളെല്ലാം അടച്ചുപൂട്ടി. പ്രതിഷേധ പ്രകടനത്തിന്റെ മുമ്പിൽ മാർച്ച് ചെയ്ത ചുവപ്പ് വോളന്റിയർമാരുടെ ക്യാപ്റ്റൻ കെ. ദാമോദരൻ ആയിരുന്നു. ചുവപ്പ് വോളന്റിയർമാർ എല്ലാ ഫാക്ടറി പടിക്കലും അണിനിരന്നു. കരിങ്കാലികൾ ജോലിക്കു കയറാൻ ധൈര്യപ്പെട്ടില്ല. സമരം ഒത്തുതീർപ്പിൽ അവസാനിച്ചെങ്കിലും നാട്ടിൻപുറത്തെ ചെറുകിട മുതലാളിമാർ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ പലിയടത്തും സമരം വീണ്ടും നടത്തേണ്ടിവന്നു. എകെജിയെ കുമാരപണിക്കരുടെ വീട്ടിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുവന്നത് കെ. ദാമോദരൻ ആയിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് കെ. ദാമോദരൻ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയായിരുന്നു.പിഇ-1,2,3 കേസുകളിൽ പ്രതിയായി. ചേർത്തല മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ച് ഒരു വർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നു.