സിൽവസ്റ്റർ പേലീസ്
പുന്നപ്ര വട്ടത്തിൽ സിൽവസ്റ്ററുടെ മകനായി 1911-ൽ ജനിച്ചു. യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയനെ തകർക്കുന്നതിനുള്ള മുതലാളിമാരുടെ ഗൂഡശ്രമങ്ങൾക്കു ദിനംതോറും ശക്തിയേറുകയും കള്ളക്കേസുകൾപോലും ചുമത്തി പൊലീസിന്റെയും ഗുണ്ടകളുടെയും മർദ്ദനം അതിന്റെ പാരമ്യത്തിലെത്തി. അപ്പോഴാണ് നാല് മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അവരെ ഭീകരമായി മർദ്ദിച്ചു. മറ്റു പലരെയും തേടിവന്നു. തൊഴിലാളികൾ സംഘമായി ഓഫീസ് ആക്രമിച്ചു. കൂടങ്ങൾക്കു തീയിട്ടു. കെ.എസ്. ബെന്നിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്തരം നീക്കങ്ങളെല്ലാം. പ്രാണരക്ഷാർത്ഥം മുതലാളിമാർ ഓടി. ചിലരുടെ വീടുകൾ തൊഴിലാളികൾ തകർത്തു. പൊലീസ് സംഘം വന്നപ്പോഴാണു ലഹള ശമിച്ചത്. അപ്ലോൺ അവറോജിന്റെ വീട്ടിൽ പൊലീസ് ക്യാമ്പ് ആരംഭിച്ചു. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ പേലീസ്3-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. അഞ്ചുവർഷവും ആറുമാസവും കഠിനതടവിനും 500 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ആറുമാസം അധികം കഠിനതടവിനും ശിക്ഷിച്ചു.