ഗോപാലന് അച്ചുക്കുഞ്ഞ്
മാരാരിക്കുളം തെക്ക് മാപ്പിള്ളശ്ശേരിയിൽ ഗോപാലന്റെയും ഇട്ടിപ്പെണ്ണിന്റെയും മകനായി 1910-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടി.കയര്ഫാക്ടറിതൊഴിലാളിആയിരുന്നു.മാരാരിക്കുളംപാലംപൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയെങ്കിലും 1946 ഒക്ടോബർ 26-ന് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ലോക്കപ്പിൽ വിചാരണതടവുകാരനായി കഴിയേണ്ടിവന്നു. 11 മാസം ജയിൽശിക്ഷ അനുഭവിച്ചു. മുരിക്കൻ വക്കീലിന്റെ ജാമ്യത്തിൽ പുറത്തിറങ്ങി. പൊലീസിന്റെ ക്രൂരമർദ്ദനം ക്ഷയരോഗിയാക്കി. സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1975 ഡിസംബർ 3-ന് 70-ാംവയസിൽ അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: സരസമ്മ, രമണി, പ്രകാശന്, വിജയമ്മ, കാര്ത്തികേയന്