കുട്ടപ്പൻ കൂട്ടുങ്കൽ
പുന്നപ്രയിലെ മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയന്റെ ആവിർഭാവം മത്സ്യത്തൊഴിലാളികളിൽ വലിയ ഉണർവ്വ് ഉണ്ടാക്കി. അവർ പ്രമാണിമാരുടെ അനീതികളെ ചോദ്യം ചെയ്യാൻ തുടങ്ങി. അന്യായമായ പങ്കുവയ്പ്പു സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായി. ഇതെല്ലാം മത്സ്യമുതലാളിമാർക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കള്ളക്കേസുകളിൽ യൂണിയൻ പ്രവർത്തകരെ കുടുക്കി മർദ്ദിച്ചൊതുക എന്നൊരു നയം അവർ സ്വീകരിച്ചു. ഇപ്പോലിത്ത് മുതലാളിയുടെ കടപ്രേം വളത്തിലുണ്ടായ തർക്കം സംബന്ധിച്ച് ആലപ്പുഴ അസിസ്റ്റന്റ് സൂപ്രണ്ടിനു പരാതി പോയി. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട നാല് മത്സ്യത്തൊഴിലാളികളിൽ ഒരാളായിരുന്നു. പൊലീസ് സ്റ്റേഷനിൽ ഭീകരമായി മർദ്ദിച്ചു. ഇതു സംബന്ധിച്ച കഥകൾ തൊഴിലാളികളെ കുപിതരാക്കി. തുടർന്നാണു പുന്നപ്ര തീവയ്പ്പ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. സെക്ഷൻ 103 അനുസരിച്ച് പൊലീസ് ആലപ്പുഴ സെഷൻസ് കോടതിയിൽ എം.സി.22/122 നമ്പറായി കേസ് ചാർജ്ജ് ചെയ്തു. ഒന്നരവർഷം കഠിനതടവിനു ശിക്ഷിച്ചു സെൻട്രൽ ജയിലിലടച്ചു.

