സി.കെ. മാധവൻ
പുന്നപ്ര വടക്കേറ്റത്ത് വെളിയിൽ വീട്ടിൽ സി.കെ. മാധവനെയും സഹോദരൻ കൊച്ചുകുഞ്ഞിനെയും പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനുള്ളജാഥയിൽ പങ്കെടുക്കാൻ പറഞ്ഞയച്ചത് യൂണിയൻ പ്രവർത്തകയായ എ.കെ. ഏലിയാമ്മ ആയിരുന്നു. ഏലിയാമ്മയുടെ കൂടെ കയർ ഫാക്ടറിയിൽ പണിയെടുത്തിരുന്ന മാധവിയുടെ സഹോദരന്മാരായിരുന്നു ഇരുവരും. മാധവനോടൊപ്പം സഹോദരൻ കൊച്ചുകുഞ്ഞും ഉണ്ടായിരുന്നു. ഇരുവരും ഏലിയാമ്മ കൊടുത്ത കഞ്ഞി ഒരുമിച്ചു കുടിച്ചിട്ടാണു ജാഥയിൽ പങ്കെടുക്കാൻ പോയത്. മാധവൻ വെടിയേറ്റു രക്തസാക്ഷിയായി. പക്ഷേ, എന്തുകൊണ്ടോ കൊച്ചുകുഞ്ഞിന്റെ പേര് എം.എം. വർഗ്ഗീസിന്റെ പുസ്തകത്തിലൊഴികെ മറ്റൊരു വിവരണത്തിലും കണ്ടെത്താനായില്ല.