ജോണീസ് മൈക്കിള്‍
മാരാരിക്കുളം കാട്ടർ വലിയതയ്യിൽ വീട്ടിൽ ജോണിന്റെയും അന്നമ്മയുടേയും മകനായി 1929-ൽ ജനിച്ചു. 4-ാം ക്ലാസുവരെ പഠിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. സമരകാലത്ത് 17 വയസായിരുന്നു പ്രായം. മാരാരിക്കുളംസമരത്തെത്തുടര്ന്ന്എസ്.സി11/124, എസ്.സി5/123 എന്നീകേസികളിൽ പ്രതിയായി. ജീവപര്യന്തം കഠിനതടവും സ്വത്തുക്കൾ ജപ്തി ചെയ്യലുമായിരുന്നു ശിക്ഷ. 1948 മുതല്‍1955 വരെജയില്വാസംഅനുഭവിച്ചു. ക്രൂരമായ മർദ്ദനമേറ്റു. ജയിലിൽവച്ച് ഇംഗ്ലീഷ് പഠിച്ചു. ശിക്ഷയിൽ ഇളവു ലഭിച്ചതുകൊണ്ട് 1955 ജനുവരി 26-ന് ജയിൽ മോചിതനായി. പാർടി വിഭജനത്തിനുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എഐടിയുസി ജില്ലാ കൗൺസിൽ അംഗമായിരുന്നു. സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1988 ഡിസംബർ28-ന് അന്തരിച്ചു. ഭാര്യ:ജനോവ, മക്കള്‍: കസാമിനി, ജോണ്സണ്, സാംസണ്.