നാരായണൻ ഡിക്രൂസ് കമ്പനി
നാരായണൻ ഡിക്രൂസ് കമ്പനിയിലെ കാർപെറ്റ് നെയ്ത്ത് തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ അനുജനോടൊപ്പം പങ്കെടുത്തു. എ.കെ. ചക്രപാണിയുടെ വാക്കുകൾ ഇങ്ങനെയാണ്: “നാരായണൻ ഒരു തെങ്ങിനു മറഞ്ഞു നിൽക്കുമ്പോൾ അനുജൻ തൊട്ടടുത്ത് കമിഴ്ന്നു കിടന്നിരുന്നു. പെട്ടെന്നു തലപൊക്കി നോക്കി. പൊലീസ് അയാളെ നോക്കി ഉന്നംവയ്ക്കുന്നതു നാരായണൻ കണ്ടു. തലതാഴ്ത്തുന്നതിനു വേണ്ടി നാരായണൻ അനുജന്റെ തലയ്ക്കിട്ടൊരു ചവിട്ട്. ആ വെടി നാരായണന്റെ കാലിന്റെ കണ്ണയ്ക്കുകൊണ്ടു തുളച്ചിറങ്ങി. വെടിയേറ്റ നാരായണനെ സഖാക്കൾ വീട്ടിൽക്കൊണ്ടുപോയി കിടത്തുകയായിരുന്നു.”