എം.കെ. സുകുമാരൻ
1946 ആഗസ്റ്റിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെത്തുടർന്ന് ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ട് ട്രേഡ് കൗൺസിലുകൾ സംഘടിപ്പിക്കുന്നതിനു പങ്കാളിയായി. മരണംവരിക്കാൻ തയ്യാറെടുത്താണ് ജാഥയിൽ പോയതെന്നതു സുകുമാരൻ ഓർക്കുന്നു. വീട്ടിൽ വിശേഷാൽ ഭക്ഷണവുമുണ്ടായി. ഉച്ചയ്ക്ക് അറവുകാട് മൈതാനിയിൽ ചെറുപ്രകടനങ്ങൾ എത്തിച്ചേർന്നു. എക്സ് സർവ്വീസുകാരുടെ പ്രകടനം ആരംഭിക്കുന്നതിനുമുമ്പ് സുകുമാരൻ അവരോടു പ്രസംഗിച്ചു. പൊതുപ്രകടനം ആരംഭിക്കുന്നതിനുമുമ്പ് അവരെയും അഭിസംബോധന ചെയ്തു. പുന്നപ്ര വെടിവയ്പ്പിനെത്തുടർന്ന് കേസിൽ പ്രതിയായി. ദീർഘനാൾ ഒളിവിലും അഞ്ചുവർഷം ആലപ്പുഴ സബ് ജയിലിലും കിടന്നു. തെളിവില്ലാതെ കേസ് തള്ളിക്കളഞ്ഞപ്പോഴാണ് ജയിൽ മോചിതനായത്.