പി.കെ. നാരായണൻ
കടക്കരപ്പള്ളിയിലെ പടിഞ്ഞാറേ കാനാശ്ശേരി കുടുംബത്തിലെ അംഗമായിരുന്നു. സമരകാലത്ത് ബീച്ച് വാർഡിൽ രണ്ട് സഹോദരന്മാരോടൊപ്പമാണു താമസിച്ചിരുന്നത്. കയർ ഫാക്ടറി ജോലിക്കുവേണ്ടി ആലപ്പുഴയിൽ വന്നതാണ്. ഇവരുടെ വീട്ടിൽ വച്ചാണ് സമരത്തിനുള്ള കുന്തങ്ങൾ തയ്യാറാക്കിയിരുന്നത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനു മൂന്നു സഹോദരന്മാരും ഒരുമിച്ചാണു പോയത്. നാരായണൻ വെടിയേറ്റു രക്തസാക്ഷി. സഹോദരൻ ദിവാകരനു വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. കടക്കരപ്പള്ളിയിൽ താമസിച്ചിരുന്ന മറ്റൊരു സഹോദരൻ പ്രഭാകരൻ മേനാശ്ശേരിയിൽ രക്തസാക്ഷിയായി. രക്തസാക്ഷി അനഘാശയൻ ഇവരുടെ അനന്തരവൻ ആയിരുന്നു

