വെള്ളപ്പിനാട് ഡൊമിനിക്
മത്സ്യത്തൊഴിലാളിയായ ഡൊമിനിക് പുന്നപ്ര തീവയ്പ്പ് പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് ക്യാമ്പ് തൊഴിലാളിയുടെ ആത്മാഭിമാനത്തിനു വെല്ലുവിളിയായിട്ടാണു ഡൊമിനിക് കണ്ടത്: “മരിക്കുമെങ്കിൽ മരിക്കട്ടെയെന്ന ഉറച്ചതീരുമാനത്തോടെ ക്യാമ്പ് ആക്രമണത്തിനുപോയി….. വെടിപൊട്ടി. ഞാൻ പെട്ടെന്നു കമിഴ്ന്നു കിടന്നു…. എന്റെ അടുത്തുനിന്ന ആളിനു വെടിയേറ്റു കുടലറ്റു. തലതെറിച്ചു….”. രക്ഷപ്പെട്ട് ഒളിവിൽ പോയി. ഏഴുമാസം കഴിഞ്ഞ് പൊലീസിനു പിടികൊടുത്തു. നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന പൊലീസിന്റെ ഉപദ്രവം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. 24 ദിവസം ആലപ്പുഴ ലോക്കപ്പിലിട്ട് തുടർച്ചയായി മർദ്ദിച്ചു. മലംനിറഞ്ഞ അഴുക്ക തോട്ടുവെള്ളത്തിൽ കുളിക്കാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ മർദ്ദനത്തിന്റെ ഫലമായി കഴുത്തുതിരിക്കാൻ കഴിയാതായി. മൂന്നുരവർഷം ജയിലിൽ കിടന്നു.

