ക്യാപ്റ്റൻ കരുണാകരൻ
എക്സ് സർവ്വീസുകാരനായ കരുണാകരൻ ആയിരുന്നു ഒക്ടോബർ 23-ന്റെ മുൻ പട്ടാളക്കാരുടെ പ്രകടനത്തിന്റെ ക്യാപ്റ്റൻ. ജാഥയുടെതലേദിവസം പി.കെ. ചന്ദ്രാനന്ദനാണു യോഗം വിളിച്ചു പ്രകടനം ആസൂത്രണം ചെയ്തത്. പട്ടാള വേഷത്തിലുള്ള വിമുക്തഭടന്മാരുടെ ജാഥയുടെ ലക്ഷ്യം പുന്നപ്ര പൊലീസ് ക്യാമ്പിലേക്കുള്ള പട്ടാള നീക്കത്തെ തടയലായിരുന്നു. കൊല്ലം – ആലപ്പുഴ റോഡിൽ പട്ടാളത്തെ തടഞ്ഞില്ലെങ്കിൽ നഗരത്തിൽ പ്രകടനം നടത്തി ലത്തീൻ പള്ളിയുടെ സമീപത്തുകൂടെ വട്ടയാൽ എത്താനായിരുന്നു പരിപാടി. പറവൂർ കയർ യൂണിയൻ സബ് ഓഫീസിൽ നിന്ന് ജാഥ ആരംഭിച്ചത്. തിരുവമ്പാടിയിൽവച്ച് വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പട്ടാളവണ്ടി തടഞ്ഞു. വെടിവയ്പ്പുണ്ടായി ക്യാപ്റ്റൻ കരുണാകരൻ രക്തസാക്ഷിയായി. പുന്നപ്ര-വയലാർ സമരത്തിലെ ആദ്യത്തെ രക്തസാക്ഷിയായിരുന്നു ക്യാപ്റ്റൻ കരുണാകരൻ.