എഫ്.പി. ജോൺ
പുന്നപ്ര കൊച്ചുണ്യന്തറ വീട്ടിൽ മൈക്കിളിന്റെ മകനായി ജനിച്ചു. കർഷകത്തൊഴിലാളിയായിരുന്നു. ഒക്ടോബർ 23-ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ ജോൺ വെടിയേറ്റു രക്തസാക്ഷിയായി.

