റ്റി.സി. പത്മനാഭൻ
ബീച്ച് വാർഡിൽ തയ്യിൽ പറമ്പിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. തുറമുഖ തൊഴിലാളിയുംയൂണിയന്റെ സെക്രട്ടറിയുമായിരുന്നു. കടപ്പുറത്തെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും സിരാകേന്ദ്രമായിരുന്നു തുറമുഖ തൊഴിലാളി യൂണിയൻ ഓഫീസ്. ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും പരിശീലനം നൽകുന്നതിലും പത്മനാഭൻ വ്യാപൃതനായി.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയുടെ നായകനായിരുന്നു.നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പിൽ ആദ്യം വീണ രക്തസാക്ഷികളിൽ ഒരാളായിരുന്നു പത്മനാഭൻ.