പി. ഗോപാലൻ
പറവൂർ ചിട്ടിക്കാരൻ ചിറ (മാവനാട് ചിറ) യിൽ വീട്ടിൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് ഗോപാലൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. പൊലീസിന്റെ വെടിയേറ്റ് ഗോപാലൻ രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ ആലപ്പുഴയിൽ നിന്ന് എത്തിച്ചേർന്നത്. മരിക്കാതെ കിടന്നിരുന്ന സമരഭടന്മാരെ തോക്കിന്റെ പാത്തികണ്ട് തല്ലിച്ചതച്ചു കൊന്നു. പിറ്റേന്ന് ശവശരീരങ്ങൾ വലിയ ചൂടുകാട്ടിൽ കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. പെട്രോൾ ഒഴിച്ചു പൂർണ്ണമായി ദഹിപ്പിക്കുകയാണുണ്ടായത്.