കുട്ടി പരമേശ്വരൻ
ആര്യാട് കൊച്ചുതയ്യിൽ വീട്ടിൽ 1919-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരകാലത്ത് ചെട്ടികാട് ആയിരുന്നു താമസം. പിഇ-4 നമ്പർ കേസിൽ പ്രതിയായതിനെതുടർന്ന് 1938 ഒക്ടോബർ 23-ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പിലും 9 മാസം സെൻട്രൽ ജയിലിലും കിടന്നു. ഭീകരമായ മർദ്ദനത്തിനിരയായി. 1941-ൽ ജയിൽമോചിതനായി. കേന്ദ്ര പെൻഷനും താമ്രപത്രവും ലഭിച്ചിട്ടുണ്ട്. ഭാര്യമാർ ഭാർഗവി, ശിവാണി. മക്കൾ സഹദേവൻ, മണിയൻ, വിജയമ്മ, ശിവാനന്ദൻ, കുഞ്ഞുമോൻ, വത്സല.

