സി.കെ. ദാനവൻ
പുന്നപ്ര-വയലാർ സമരകാലത്ത് പുന്നപ്ര പഞ്ചായത്തിന്റെ ചാർജ്ജ് സി.കെ. ദാനവനായിരുന്നു. എ.കെ. ചക്രപാണിക്കായിരുന്നു പൊലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന്റെ ചാർജ്ജ്.പൊലീസ് ക്യാമ്പിൽ 24 പൊലീസുകാരുംഇൻസ്പെക്ടറും ഉണ്ടെന്നായിരുന്നു ആക്ഷൻ കൌൺസിലിനു നൽകിയ റിപ്പോർട്ട്. എസ്. കുമാരന്റെ വീട്ടിൽ നടന്ന പ്രധാന പ്രവർത്തകരുടെ യോഗത്തിൽ ചക്രപാണിയാണ് പുന്നപ്രയെ പ്രതിനിധീകരിച്ചത്. അവിടെവച്ചാണ് പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിനു തീരുമാനമെടുത്തത്. ആക്രമണം കഴിഞ്ഞ് പിറ്റേന്ന് പുന്നപ്ര തന്നെ കഴിച്ചുകൂട്ടി.
അപ്പോഴേക്കും ക്യാമ്പ് പിരിച്ചുവിട്ടു രക്ഷപ്പെടാനുള്ള നിർദദ്ദേശം ലഭിച്ചു. വി.കെ. ശ്രീധരനും ഗംഗാധരനും ദാനവനും ഒരുമിച്ചാണ് ഒളിവിൽ പോയത്.

